Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Caugh

Wayanad

അ​ന​ധി​കൃ​ത വി​ല്‍​പ്പ​ന: 33 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ ​ഡേ​യി​ല്‍ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 33 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ലാ​യി. ഇ​രു​ളം മൂ​ട​ക്കൊ​ല്ലി കാ​ര​ക്കാ​ട് ഷ​ണ്‍​മു​ഖ​ദാ​സി​നെ​യാ​ണ്(64)​അ​റ​സ്റ്റ് ചെ​യ്ത​ത്.

16.5 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വും 5.85 ലി​റ്റ​ര്‍ ബി​യ​റും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്തു. അ​സി​സ്റ്റ​ന്റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. വി​ജ​യ​കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​രാ​ജേ​ഷ്, ആ​ര്‍. ര​ജീ​ഷ്, എ.​എം. ബി​നു​മോ​ന്‍, എം.​കെ. സു​രേ​ന്ദ്ര​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ക്കോ​ളാ​സ് ജോ​സ്, എ. ​അ​നി​ല്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ എം.​ജെ. ജ​ല​ജ, സി​ഇ​ഒ ഡ്രൈ​വ​ര്‍ എ​ന്‍.​എം. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മൂ​ട​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ച​താ​ണ് മ​ദ്യ​മെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up